Pages

Feb 17, 2011

എന്റെ മനസ്സ്....

ആദ്യമായി മലയാളത്തില്‍ ഒരു ബ്ലോഗ്‌ എഴുതാം എന്ന് വിചാരിച്ചു... ഇതിനു മുന്നേ അങ്ങനെ ഒരു ചിന്ത വന്നിട്ടില്ല. എന്തായാലും കൊള്ളാം...പക്ഷെ, എനിക്ക് മലയാളത്തേക്കാള്‍, എന്നെ തന്നെ എക്സ്പ്രസ് ചെയ്യാന്‍ പറ്റുന്നത് ഇംഗ്ലീഷ് ഭാഷയില്‍ ആണെന്നാണ്‌ എനിക്ക് തോന്നുന്നത്..


എന്തായാലും ശരി... ഇങ്ങനെയും ഒരു പരീക്ഷണം ആവാം...

എന്താ ഇപ്പൊ എഴുതുക.. മനസ്സ് നിറയെ എന്തൊക്കെയോ ഒത്തിരി കാര്യങ്ങള്‍ ഉണ്ട്... പക്ഷെ, എന്ത് എഴുതണം, എന്ത് എഴുതണ്ട എന്ന് മനസ്സിലാവണില്ല..

ഈ ഇടെ പത്ര മാധ്യമങ്ങളില്‍ വന്ന കുറെ വാര്‍ത്തകള്‍ എന്നെ വല്ലാണ്ട് അസ്വസ്തം ആക്കി... സൌമ്യയുടെ മരണം.. പിന്നെ വേറെ പല പീഡന വാര്‍ത്തകള്‍.. പിഞ്ചു കുഞ്ഞുങ്ങളെ പോലും ആളുകള്‍ വെറുതെ വിടാത കാലം ആണിത്... ശരിക്കും കലികാലം തന്നെ... ആലോചിക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത വെറുപ്പ്‌ തോന്നുന്നു... ആരോടെന്നില്ലാതെ.... എന്തിനോടെന്നില്ലാതെ...

എനിക്കൊരു മകളുണ്ട്... അവളുടെ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആശങ്കകള്‍ കൂടി വരുന്നു... എങ്ങനെ വിശ്വസിച്ചു പുറത്തു വിടും അവളെ... ഈ ചെറു പ്രായത്തില്‍ പോലും... കാരണം അങ്ങനെ ഉള്ള കാട്ടാളന്മാര്‍ ആണ് നമ്മുടെ സമൂഹത്തില്‍ ഉള്ളത്...

പിന്നെ, എല്ലാരും പറയുന്ന പോലെ.. ഇങ്ങനെ ഒക്കെ തന്നെ ഒര്തുകൊണ്ടിരുന്നാല്‍ ജീവിക്കാന്‍ പറ്റില്ല... എന്ന് കരുതി, ഇതെല്ലാം മറക്കാനും പറ്റില്ലാത്ത അവസ്ഥ...

നോക്കാം നമുക്ക്... ഈ ലോകം എങ്ങോട്ട പോകുന്നെ എന്ന് കണ്ടറിയണം... നമ്മളുടെ പെണ്മക്കളെ ദൈവം കാത്തുകൊള്ളും എന്നാ പ്രതീക്ഷയോടെ....

1 comments:

Maryx said...

Urm... yeah... Wish I could read this! =)